Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Red Day

Palakkad

റെ​ഡ് ഡേ ദി​നാ​ഘോ​ഷം ന​ട​ത്തി

ഒ​ല​വ​ക്കോ​ട്: ജി​എ​ൽ​പി ഒ​ല​വ​ക്കോ​ട് സൗ​ത്ത് സ്കൂ​ളി​ൽ റെ​ഡ് ഡേ ​ആ​ച​രി​ച്ചു. ചു​വ​ന്ന നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞും ക്ലാ​സ് മു​റി​ക​ളി​ൽ ചു​വ​ന്ന നി​റ​ത്തി​ലു​ള്ള അ​ല​ങ്കാ​ര​ങ്ങ​ൾ ചാ​ർ​ത്തി​യും പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ബ​ലൂ​ണു​ക​ൾ തു​ട​ങ്ങി ചു​വ​ന്ന നി​റ​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​യി​ൽ പ്രീ ​പ്രൈ​മ​റി വ​ർ​ണ​കൂ​ടാ​രം ക്ലാ​സ് മു​റി​ക​ളും അ​ല​ങ്ക​രി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സി​ന്ധു ടീ​ച്ച​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രീ ​പ്രൈ​മ​റി​യു​ടെ ദി​നാ​ച​ര​ണ​ത്തി​ൽ സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കാ​ളി​ക​ളാ​യി.

Latest News

Corehub Up